Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 91 - Ash-Shams
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Ash-Shams 91:1
സൂര്യനും അതിന്റെ ശോഭയും സാക്ഷി
Verse 2 — Surah Ash-Shams 91:2
ചന്ദ്രന് സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്
Verse 3 — Surah Ash-Shams 91:3
പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍
Verse 4 — Surah Ash-Shams 91:4
രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍
Verse 5 — Surah Ash-Shams 91:5
ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി
Verse 6 — Surah Ash-Shams 91:6
ഭൂമിയും അതിനെ പരത്തിയതും സാക്ഷി
Verse 7 — Surah Ash-Shams 91:7
ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി
Verse 8 — Surah Ash-Shams 91:8
അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്കിയതും
Verse 9 — Surah Ash-Shams 91:9
തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു
Verse 10 — Surah Ash-Shams 91:10
അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു
Verse 11 — Surah Ash-Shams 91:11
ഥമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു
Verse 12 — Surah Ash-Shams 91:12
അവരിലെ പരമ ദുഷ്ടന് ഇറങ്ങിത്തിരിച്ചപ്പോള്‍
Verse 13 — Surah Ash-Shams 91:13
ദൈവദൂതന് അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം 1 തടയാതിരിക്കുക.”
Verse 14 — Surah Ash-Shams 91:14
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന് അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്‍കുകയും ചെയ്തു
Verse 15 — Surah Ash-Shams 91:15
ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല