Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 96 - Al-Alaq
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Alaq 96:1
വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍
Verse 2 — Surah Al-Alaq 96:2
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന് മനുഷ്യനെ സൃഷ്ടിച്ചു
Verse 3 — Surah Al-Alaq 96:3
വായിക്കുക! നിന്റെ നാഥന് അത്യുദാരനാണ്
Verse 4 — Surah Al-Alaq 96:4
പേനകൊണ്ടു പഠിപ്പിച്ചവന്
Verse 5 — Surah Al-Alaq 96:5
മനുഷ്യനെ അവനറിയാത്തത് അവന് പഠിപ്പിച്ചു
Verse 6 — Surah Al-Alaq 96:6
സംശയമില്ല; മനുഷ്യന് അതിക്രമിയായിരിക്കുന്നു
Verse 7 — Surah Al-Alaq 96:7
തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍
Verse 8 — Surah Al-Alaq 96:8
നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്
Verse 9 — Surah Al-Alaq 96:9
തടയുന്നവനെ നീ കണ്ടോ
Verse 10 — Surah Al-Alaq 96:10
നമ്മുടെ ദാസനെ, അവന് നമസ്കരിക്കുമ്പോള്‍
Verse 11 — Surah Al-Alaq 96:11
നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്
Verse 12 — Surah Al-Alaq 96:12
അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്
Verse 13 — Surah Al-Alaq 96:13
നീ കണ്ടോ? ഈ തടയുന്നവന് സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്
Verse 14 — Surah Al-Alaq 96:14
അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന് അറിയുന്നില്ലേ
Verse 15 — Surah Al-Alaq 96:15
സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും
Verse 16 — Surah Al-Alaq 96:16
കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ
Verse 17 — Surah Al-Alaq 96:17
അപ്പോഴവന് തന്റെ ആളുകളെ വിളിക്കട്ടെ
Verse 18 — Surah Al-Alaq 96:18
നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം
Verse 19 — Surah Al-Alaq 96:19
അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക