Back to Languages

Malayalam - Chapter 96 - Al-Alaq

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Alaq 96:1

വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍

Verse 2 — Surah Al-Alaq 96:2

ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു

Verse 3 — Surah Al-Alaq 96:3

വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്

Verse 4 — Surah Al-Alaq 96:4

പേനകൊണ്ടു പഠിപ്പിച്ചവന്‍

Verse 5 — Surah Al-Alaq 96:5

മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു

Verse 6 — Surah Al-Alaq 96:6

സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു

Verse 7 — Surah Al-Alaq 96:7

തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍

Verse 8 — Surah Al-Alaq 96:8

നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്

Verse 9 — Surah Al-Alaq 96:9

തടയുന്നവനെ നീ കണ്ടോ

Verse 10 — Surah Al-Alaq 96:10

നമ്മുടെ ദാസനെ, അവന്‍ നമസ്കരിക്കുമ്പോള്‍

Verse 11 — Surah Al-Alaq 96:11

നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്

Verse 12 — Surah Al-Alaq 96:12

അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്

Verse 13 — Surah Al-Alaq 96:13

നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്

Verse 14 — Surah Al-Alaq 96:14

അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ

Verse 15 — Surah Al-Alaq 96:15

സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും

Verse 16 — Surah Al-Alaq 96:16

കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ

Verse 17 — Surah Al-Alaq 96:17

അപ്പോഴവന്‍ തന്റെ ആളുകളെ വിളിക്കട്ടെ

Verse 18 — Surah Al-Alaq 96:18

നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം

Verse 19 — Surah Al-Alaq 96:19

അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക