Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 78 - An-Naba
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah An-Naba 78:1
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്
Verse 2 — Surah An-Naba 78:2
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി
Verse 3 — Surah An-Naba 78:3
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി
Verse 4 — Surah An-Naba 78:4
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും
Verse 5 — Surah An-Naba 78:5
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും
Verse 6 — Surah An-Naba 78:6
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ
Verse 7 — Surah An-Naba 78:7
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ)
Verse 8 — Surah An-Naba 78:8
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു
Verse 9 — Surah An-Naba 78:9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു
Verse 10 — Surah An-Naba 78:10
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും
Verse 11 — Surah An-Naba 78:11
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു
Verse 12 — Surah An-Naba 78:12
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
Verse 13 — Surah An-Naba 78:13
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു
Verse 14 — Surah An-Naba 78:14
കാര്മേഘങ്ങളില് നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു
Verse 15 — Surah An-Naba 78:15
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി
Verse 16 — Surah An-Naba 78:16
ഇടതൂര്‍ന്ന തോട്ടങ്ങളും
Verse 17 — Surah An-Naba 78:17
തീര്‍ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു
Verse 18 — Surah An-Naba 78:18
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം
Verse 19 — Surah An-Naba 78:19
ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും
Verse 20 — Surah An-Naba 78:20
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും
Verse 21 — Surah An-Naba 78:21
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു
Verse 22 — Surah An-Naba 78:22
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം
Verse 23 — Surah An-Naba 78:23
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും
Verse 24 — Surah An-Naba 78:24
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല
Verse 25 — Surah An-Naba 78:25
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
Verse 26 — Surah An-Naba 78:26
അനുയോജ്യമായ പ്രതിഫലമത്രെ അത്
Verse 27 — Surah An-Naba 78:27
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു
Verse 28 — Surah An-Naba 78:28
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു
Verse 29 — Surah An-Naba 78:29
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു
Verse 30 — Surah An-Naba 78:30
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല
Verse 31 — Surah An-Naba 78:31
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്
Verse 32 — Surah An-Naba 78:32
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും
Verse 33 — Surah An-Naba 78:33
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും
Verse 34 — Surah An-Naba 78:34
നിറഞ്ഞ പാനപാത്രങ്ങളും
Verse 35 — Surah An-Naba 78:35
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല
Verse 36 — Surah An-Naba 78:36
(അത്) നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു
Verse 37 — Surah An-Naba 78:37
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല
Verse 38 — Surah An-Naba 78:38
റൂഹും മലക്കുകളും അണിയായി നില്ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല
Verse 39 — Surah An-Naba 78:39
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്റെ മാര്‍ഗം അവന് സ്വീകരിക്കട്ടെ
Verse 40 — Surah An-Naba 78:40
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം