Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 101 - Al-Qariah
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Qariah 101:1
ഭയങ്കര സംഭവം
Verse 2 — Surah Al-Qariah 101:2
എന്താണാ ഭയങ്കര സംഭവം
Verse 3 — Surah Al-Qariah 101:3
ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം
Verse 4 — Surah Al-Qariah 101:4
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും
Verse 5 — Surah Al-Qariah 101:5
പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും
Verse 6 — Surah Al-Qariah 101:6
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ
Verse 7 — Surah Al-Qariah 101:7
അവന് സംതൃപ്തമായ ജീവിതമുണ്ട്
Verse 8 — Surah Al-Qariah 101:8
ആരുടെ തുലാസിന് തട്ട് കനം കുറയുന്നുവോ
Verse 9 — Surah Al-Qariah 101:9
അവന്റെ സങ്കേതം ഹാവിയ ആയിരിക്കും
Verse 10 — Surah Al-Qariah 101:10
ഹാവിയ ഏതെന്ന് നിനക്കെന്തറിയാം
Verse 11 — Surah Al-Qariah 101:11
അത് കൊടും ചൂടുള്ള നരകത്തീ തന്നെ