Back to Languages

Malayalam - Chapter 101 - Al-Qariah

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Qariah 101:1

ഭയങ്കര സംഭവം

Verse 2 — Surah Al-Qariah 101:2

എന്താണാ ഭയങ്കര സംഭവം

Verse 3 — Surah Al-Qariah 101:3

ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം

Verse 4 — Surah Al-Qariah 101:4

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും

Verse 5 — Surah Al-Qariah 101:5

പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും

Verse 6 — Surah Al-Qariah 101:6

അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ

Verse 7 — Surah Al-Qariah 101:7

അവന് സംതൃപ്തമായ ജീവിതമുണ്ട്

Verse 8 — Surah Al-Qariah 101:8

ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ

Verse 9 — Surah Al-Qariah 101:9

അവന്റെ സങ്കേതം ഹാവിയ ആയിരിക്കും

Verse 10 — Surah Al-Qariah 101:10

ഹാവിയ ഏതെന്ന് നിനക്കെന്തറിയാം

Verse 11 — Surah Al-Qariah 101:11

അത് കൊടും ചൂടുള്ള നരകത്തീ തന്നെ